അമ്പലപ്പുഴ: ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് മിനിമം കൂലിയും ബോണസും അനുവദിക്കണമെന്ന് മത്സ്യ സംസ്ക്കരണ വിപണന തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്ന സമ്മേളനം സി ഐ.ടി യു ദേശീയ പ്രവർത്തക സമിതിയംഗം ആർ. നാസർ ഉദ്ഘാടനം ചെയ്തു. യു. രാജുമോൻ അദ്ധ്യക്ഷത വഹിച്ചു.പി .പി. ചിത്തരജ്ഞൻ, കെ. കെ .കലേശൻ , എച്ച്. സലാം, എ .ഓമനക്കുട്ടൻ, പി.ഗാനകുമാർ, എൻ .സജീവൻ.കെ.കെ. ദിനേശൻ, ആർ .സുനി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.കെ. ദിനേശൻ (പ്രസിഡന്റ്) കെ.സി .തങ്കച്ചൻ, സി.എച്ച്. അസീസ്, ദീവാ ഷാജി (വൈസ് പ്രസിഡന്റ്) യു. രാജുമോൻ (ജനറൽ സെക്രട്ടറി) വി. രത്നകുമാർ, വി .മോഹനൻ, ആർ .സുനി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.