ചേർത്തല:ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല എബിലിറ്റി ഫെസ്റ്റ് ഇന്ന് ചേർത്തലയിൽ നടക്കും.ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്ന സന്ദേശവുമായി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് ദിനാചരണം.ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി നഗസഭസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ഭാസി,കൗൺസിലർ ഡി.ജ്യോതിഷ്,ബി.പി.ഒ ഡി.ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.9ന് ദീപശിഖാറാലി,10ന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ഫെസ്റ്റ് മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് അദ്ധ്യക്ഷനാകും.വയലിനിസ്റ്റ് ബിജുമല്ലാരി മുഖ്യാതിഥിയാകും.എസ്.എൻ.കോളേജിലെ അദ്ധ്യാപിക ആർ.രേഷ്മയെ ഡോ.വത്സല ആദരിക്കും.തുടർന്ന് കലാപരിപാടികൾ.സമാപനസമ്മേളനത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ സമ്മാനദാനം നടത്തും.