ചേർത്തല:വിശപ്പ് രഹിത ചേർത്തല പദ്ധതിക്കായി ഇന്ന് പള്ളിപ്പുറം ഒ​റ്റപ്പുന്നയിൽ കലവറ നിറയ്ക്കൽ സംഘടിപ്പിക്കും.
ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ പള്ളിപ്പുറം തെക്ക് മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 5ന് ഒ​റ്റപ്പുന്ന ജംഗ്ഷനിൽ സാന്ത്വനം സൊസൈ​റ്റി പ്രസിഡന്റ് കെ.രാജപ്പൻ നായർ വിഭവങ്ങൾ ഏ​റ്റുവാങ്ങും.ചടങ്ങിൽ പള്ളിപ്പുറം തെക്കു മേഖലാ കമ്മി​റ്റി പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷത വഹിക്കും.പി.ആർ ഹരിക്കുട്ടൻ,പി.ആർ.റോയി,കെ.കെ.ഷിജി,എം.വി രഘുവരൻ,പ്രസിദാ വിനോദ്, മഞ്ജു സുധീർ, പി.എസ്.ശ്യാംകുമാർ എന്നിവർ പങ്കെടുക്കും.കഴിഞ്ഞ നാലു വർഷമായി ചേർത്തല നഗരസഭയിലെയും പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി,പാണാവള്ളി,അരൂക്കു​റ്റി,പെരുമ്പളം എന്നീ പഞ്ചായത്തുകളിലേയും മുന്നുറോളം പാവപ്പെട്ടവർക്ക് ദിവസവും ഉച്ചഭക്ഷണം വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയാണ് വിശപ്പുരഹിത ചേർത്തല. 750 ഓളം കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണവും നൽകുന്നു.