photo

ചേർത്തല:വില്ലേജ് ഓഫീസ് ജീവനക്കാരനെ ആക്രമിച്ച പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംയുക്ത സമരസമിതി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ഉഷ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭരതൻ,ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.ഐബു,കെ.ടി.സാരഥി,ആർ.ശ്രീജിത്ത്,ജോസ് എബ്രഹാം,വി.തങ്കച്ചൻ,പി.ലാലു,സിജു ബെക്കർ,ബി.സേതുറാം,പി.ടി.അജിത്ത് എന്നിവർ സംസാരിച്ചു.കൊക്കോത മംഗലം വില്ലേജ് ഓഫീസിലെ ജീവനക്കാരനായ ചേർത്തല തെക്ക് പഞ്ചായത്ത് സ്വദേശി ശംഭുവിനെയാണ് ഓഫീസിൽ കരമടക്കാൻ എത്തിയയാൾ അകാരണമായി മർദ്ദിച്ചത്.