ആലപ്പുഴ: നഗരസഭാ ഭരണത്തിൽ അഴിമതിയും സ്വജന പക്ഷപാതവും ആരോപിച്ച് സി.പി.എം നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗംം പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. സി.പി .എം നോർത്ത് ഏരിയ സെക്രട്ടറി വി.ബി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഡി.ലക്ഷ്മണൻ സംസാരിച്ചു. സൗത്ത് ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ സ്വാഗതം പറഞ്ഞു.