ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ രാജ്യവ്യാപകമായി ജനുവരി 8ന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുമെന്ന് ഫോർവേഡ് ബ്ളോക്കിന്റെ തൊഴിലാളി സംഘടനയായ ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ സെന്റർ(ടി.യു.സി.സി) സംസ്ഥാന പ്രസിഡന്റ് കളത്തിൽ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിലക്കയറ്റം, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കൽ തുടങ്ങി നിവരവധി വിഷയങ്ങൾ ഉയർത്തി കേന്ദ്ര-സംസ്ഥാന ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.
ജനുവരി 4,5തീയതികളിൽ എറണാകുളത്ത് നടക്കുന്ന ടി.യു.സി.സി സംസ്ഥാന സമ്മേളനത്തിൽ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ വിശദമായ ചർച്ചനടത്തും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.എൻ.രാജൻ, സെക്രട്ടറി സുഭാഷ്, വൈസ് പ്രസിഡന്റ് അഡ്വ. സാം ഐസക്, ജില്ലാ പ്രസിഡന്റ് രാജേഷ് മുതുകുളം എന്നിവർ പങ്കെടുത്തു.