ആലപ്പുഴ: ജില്ലാ ക്ഷയരോഗ കേന്ദ്രത്തിൽ നൂതന സാങ്കതിക വിദ്യ ഉപയോഗിച്ചു രോഗ നിർണയം നടത്തുന്ന ടിഷ്യു പ്രോസസിംഗ് യൂണിറ്റ് ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എൽ. അനിതകുമാരി നിർവഹിച്ചു. ടി.ബി.ഒാഫീസർ ഡോ.നിത.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ഒാഫീസിലെ സീനിയർ കൺസൾട്ടന്റ് ഡോ.കെ.എ.മുഹമ്മദ് സലിം, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സിദ്ധാർത്ഥൻ,ഡോ.സുലേഖ റാണി എന്നിവർ പങ്കെടുത്തു.