ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ 12ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുവാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു
ധൂർത്തിന്റെ പര്യായമായി മാറിയ കയർ കേരള ബഹിഷ്‌കരിക്കുവാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
ധർണയെക്കുറിച്ച് ചർച്ച ചെയ്യുവാൻ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടേയും,ത്രിതല പഞ്ചായത്ത് അംഗങ്ങളുടേയും, മുനിസിപ്പിൽ കൗൺസിലർമാരുടേയും സംയുക്ത നിയോജക മണ്ഡലം യോഗം നടത്തും. 6ന് രാവിലെ 11ന് മാവേലിക്കര, ഉച്ചക്ക് 2ന് ചെങ്ങന്നൂർ, 4ന് കുട്ടനാട്, 7ന് രാവിലെ 11ന് കായംകുളം, വൈകിട്ട് 5ന് ആലപ്പുഴ, അമ്പലപ്പുഴ സംയുക്തം, 8ന് രാവിലെ 2ന് ഹരിപ്പാട്, വൈകിട്ട് 3ന് ചേർത്തല, 5ന് അരൂർ എന്നിങ്ങനെയാണ് യോഗങ്ങൾ.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ വി.ടി.ജോസഫ്, സെക്രട്ടറി അഡ്വ. ബി.രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, മുൻ പ്രസിഡന്റ് എ.എ.ഷുക്കൂർ, അഡ്വ. ഡി.സുഗതൻ, എ.എം.നസീർ, അഡ്വ. സണ്ണിക്കുട്ടി, കെ.കെ.ഷാജു, ജോർജ് ജോസഫ്, കോശി തുണ്ടുപറമ്പിൽ, എച്ച്.ബഷീർകുട്ടി, കെ.റ്റി.ഇതിഹാസ്, ടോമി ചെറിയാൻ, സി.കെ.ഷാജിമോഹൻ, ജി.മുകുന്ദൻ പിള്ള, എസ്.എസ്.ജോളി, സി.എസ്.രമേശൻ എന്നിവർ സംസാരിച്ചു.