ആലപ്പുഴ: അസോസിയേഷൻ ഒഫ് ഒാർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ജില്ലാ ബാലഭവനുകളിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി. അവാർഡ് വിതരണ സമ്മേളനം മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.സുലൈമാൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഒാഫീസർ വൈ.മഹിദേവി,ക്രസന്റ് ഒാർഫനേജ് സെക്രട്ടറി എെ.അബ്ദുൾ റഹ്മാൻ സേട്ട്,കെ.ജി.ശ്രീധരൻ,ഫാ.സെബാസ്റ്റ്യൻ അരോജ്,സിസ്റ്റർ നവ്യ എന്നിവർ സംസാരിച്ചു.