mavelikkara-union

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഭാരവാഹികൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

ശാഖ - വനിതാ സംഘം - മൈക്രോ ഫിനാൻസ് യൂണിറ്റ് - യൂത്ത് മൂവ്മെന്റ് പ്രവർത്തകർ അണിനിരന്ന മാർച്ച് മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ടൗൺ ചുറ്റി യൂണിയൻ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന കൂട്ടായ്മ എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗം അഡ്വ.ഇറവങ്കര വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, മുൻ യൂണിയൻ സെക്രട്ടറി ബി.സത്യപാൽ, ജയകുമാർ പാറപ്പുറത്ത്, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, രഞ്ജിത്ത് രവി, വന്ദന സുരേഷ്, വാസുദേവൻ, രവി പത്തിശ്ശേരി ,വിനോദ് ചേങ്കര, പീയുഷ്, വിദ്യാധരൻ, കാർത്തികേയൻ, ബിജു തമ്പി, വിജയൻ കണ്ണമംഗലം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. മൈക്രോ ഫിനാൻസിലൂടെയും മറ്റും

12.5 കോടിയുടെ തട്ടിപ്പ് യൂണിയൻ ഭാരവാഹികൾ നടത്തിയെന്നാണ് ആരോപണം. സാമ്പത്തിക തട്ടിപ്പ് നടത്തിയവർ ഇപ്പോൾ യോഗം വിരുദ്ധ പ്രവർത്തത്തിന് യൂണിയൻ ഭാരവാഹിത്വം ദുരുപയോഗം ചെയ്യുകയാണെന്നും സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. യൂണിയൻ ഭാരവാഹികൾ രാജിവച്ചൊഴിഞ്ഞില്ലെങ്കിൽ ഉപരോധസമരം സംഘടിപ്പിക്കാൻ പ്രതിഷേധ തീരുമാനിച്ചു.മാ​വേ​ലി​ക്ക​ര​ ​യൂ​ണി​യ​നി​ലെ​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പ് ​സം​ബ​ന്ധി​ച്ച​ ​അ​ന്വേ​ഷ​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യി​രു​ന്നു.