ആലപ്പുഴ: മുല്ലക്കൽ,കിടങ്ങാംപറമ്പ് ചിറപ്പിനോടനുബന്ധിച്ച് ആര്യാട് -കൊമ്മാടി റോഡിലും, ആലപ്പുഴ-മധുര റോഡിലും താത്കാലിക കടകൾ നിർമ്മിച്ച് കച്ചവടം ചെയ്യുന്നതിനായുള്ള ലേലം മുനിസിപ്പാലിറ്റിയും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നാളെ വൈകിട്ട് 3 ന് മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ നടത്തും.