vb

ഹരിപ്പാട്: ഉള്ളി, സവാള എന്നിവയുടെ വില വർദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുമായി ചേർന്ന് കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരികൾക്കെതിരെ നടപടി എടുക്കുകയും യഥാസമയം

പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. താലൂക്ക് സപ്ലെ ഓഫീസർ എ.നിസാർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ബിനു ബാലക്, ലീഗൽ മെട്രോളജി അസിസ്റ്റന്റ് പ്രേം കുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ

സുധീർ ബാബു, ബിജേഷ് കുമാർ, ജലാലുദ്ദീൻ, ബിജു എന്നിവർ പങ്കെടുത്തു.