ആലപ്പുഴ : വീ വാണ്ട് ബൈപാസ് ജനകീയ സമരത്തിലെ പ്രവർത്തകനായ ഷിജുവിശ്വനാഥിന്റെ വീട്ടിൽ മാരകായുധങ്ങളുമായി എത്തി വധഭീഷണി മുഴക്കിയ പ്രതികളിൽ രണ്ട്പേരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കുതിരപ്പന്തി വടക്കേകോട്ടുങ്കൽ വീട്ടിൽ അജിത്ത് , ബീച്ച് വാർഡിൽ പുത്തൻപറമ്പ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിലെ മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊജ്ജിതമാക്കി.