ആലപ്പുഴ : കലാമൂല്യവും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന നാടകങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദ് നാഷണൽ ഡ്രാമ തിയേറ്റർ ഗ്രൂപ്പ് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ നാടകോത്സവത്തിലേക്ക് മലയാളത്തിൽ നിന്നു വൈക്കം മാളവികയുടെ 'മഞ്ഞുപെയ്യുന്ന മനസ് " തിരഞ്ഞെടുത്തു. 60ൽപ്പരം അവാർഡുകൾ ഈ നാടകത്തിന് ലഭിച്ചിട്ടുണ്ട്. ഫ്രാൻസിസ് ടി. മാവേലിക്കര എഴുതി, വൽസൻ നിസരി സംവിധാനം നിർവഹിച്ച നാടകത്തിൽ പ്രധാന വേഷമിടുന്നത് പ്രദീപ് മാളവികയാണ്. കേരളത്തിൽ നിന്നു ഒരു പ്രൊഫഷണൽ നാടകം ദേശീയ നാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന നാടകത്തിന് ഒരു ലക്ഷം രൂപ നൽകും. ഡിസംബർ 23 ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.