ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ഭിന്നശേഷി ദിനാഘോഷത്തിന്റെ സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു തോമസ് കളരിക്കൽ, സാമൂഹിക നീതി ഓഫീസർ എ.ജെ സാബു ജോസഫ്, ജില്ല സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് പി.ശൈലകുമാർ, എന്നിവർ സംസാരിച്ചു. ജില്ലയിലെ 27ഓളം ബഡ്സ് സ്‌കൂളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.