ആലപ്പുഴ: സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധയോടെ ഫയർഫോഴ്സ് സേനാംഗങ്ങൾ രംഗത്ത്. ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഒഴിവാക്കുവാനും ശുചിത്വം ഉറപ്പാക്കാനും സേനാംഗങ്ങൾ സ്കൂൾ പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ചു.
ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരം ശുചീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. അഗ്‌നിരക്ഷ സേനാംഗങ്ങളുടെ പൊതു സംഘടനയായ കേരള ഫയർ സർവ്വീസ് അസോസിയേഷൻ ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തനങ്ങളും സ്‌കൂൾ സുരക്ഷാ ക്ലാസുകളും നൽകുന്നത്.
സ്‌കൂൾ കോമ്പൗണ്ട് മുഴുവൻ വൃത്തിയാക്കി അപകടരഹിതമാക്കി. തുടർ നടപടികളുടെ ഭാഗമായി സ്‌കൂൾ സേഫ്ടിയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും നൽകുവാൻ ഫയർഫോഴ്സ് യൂണിറ്റ് തീരുമാനിച്ചിട്ടുണ്ട്.