ആലപ്പുഴ: പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ സി വിൽസപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി മിന്നൽ പരിശോധന നടത്തി. 15 കടകൾ പരിശോധിച്ചതിൽ ലീഗൽ മെട്രോളജി 3 കേസുകളും സിവിൽ സപ്ലൈസ് 2 കേസുകളുമെടുത്തു. പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫിസർ പി.മുരളീധരൻ നായർ, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസർ എ.ലിം, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഷൈനി എന്നിവർ നേതൃത്വം നല്കി