ആലപ്പുഴ :മാവേലിക്കര സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നടന്ന ക്രമക്കേടിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളെ ആർബിട്രേഷൻ കേസിൽ കക്ഷികളാക്കുന്ന നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു. ക്രമക്കേട് കണ്ടുപിടിച്ചതും ചൂണ്ടിക്കാണിച്ചതും കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഭരണ സമിതി അംഗങ്ങളെ കക്ഷികളാക്കുന്നതെന്നും ലിജു പറഞ്ഞു