അമ്പലപ്പുഴ: കാക്കാഴം മുഹ്‌യിദ്ദീൻ ജുമ മസ്ജിദിൽ ജീലാനി അനുസ്മരണവും, ആണ്ടുനേർച്ചയും കാക്കാഴം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എ.എം. കുഞ്ഞ് മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് അഡ്വ.എ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.. മതപ്രഭാഷണം, സ്വലാത്ത് ഹൽഖ ,സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയോടെ ഡിസംബർ ഒൻപതിന് ആണ്ടുനേർച്ച സമാപിക്കും. നബിയുടെ ജീവിതവും വഫാത്തും എന്ന വിഷയത്തിൽ മുഹമ്മദ് സജ്ജാദ് ഖാസിമി വന്ദികപപ്പള്ളി മതപ്രഭാഷണം നടത്തി.കെ.എസ്.ഷാഫി മുസ്ലിയാർ, ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ മൂലയിൽ, ജോയിന്റ് സെക്രട്ടറി എം.എ.ഷെഫീക്ക്, നിസാർ പുളിപ്പറമ്പ് ,വൈ.അബ്ദുൾ മജീദ്, എ.മവാഹിബ് തുടങ്ങിയവർ സംസാരിച്ചു.