കുട്ടനാട് : ബസിനെ മറികടക്കുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന ചമ്പക്കുളം വൈശ്യംഭാഗം അഞ്ചിൽ തോമസ്ചാക്കോയുടെ ഭാര്യ മറിയാമ്മ വർഗീസ് (ഷെൽജമോൾ-37)ആണ് മരിച്ചത്. സ്കൂട്ടറിന് പിന്നിലിരുന്ന മാതൃസഹോദരൻ അന്തപ്പനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ഓടെ മങ്കൊമ്പ് ബ്ളോക്ക് ജംഗ്ഷനിലായിരുന്നു അപകടം.ഷെൽജയും അന്തപ്പനും സ്‌കൂട്ടറിൽ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുമ്പോൾ, സ്റ്റോപ്പിൽ നിറുത്തിയ കെ.എസ്.ആർ. ടി.സി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ എതിർദിശയിൽ നിന്നു വന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെൽജയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തപ്പനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെൽജയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചമ്പക്കുളംസെന്റ് മേരീസ് ബസലിക്കയിൽ.മക്കൾ :അലീഷ, ഐശ്വര്യ.