മുട്ടാർ : നാഷണൽ ആയുഷ് മിഷന്റേയും ഭാരതീയ ചികിത്സാ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ മുട്ടാർ ഗവ.ആയുർവ്വേദ ഡിസ്പെൻസറിയിൽ ഹർഷം പദ്ധതിക്ക് തുടക്കമായി. മുട്ടാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കെ.ആറു പറ അദ്ധ്യക്ഷത വഹിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരി ഹർഷം പദ്ധതി വിശദീകരിച്ചു. ഡോ. പ്രിയലത വി.എസ് ക്ലാസ് നയിച്ചു. മാത്യു വർഗ്ഗീസ്, ആർ.മഞ്ജുഷ, സബിത സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.