ആലപ്പുഴ : നെടുമുടി ഗ്രാമപഞ്ചായത്ത് ഈവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ആയുർവേദ ആശുപത്രി തഴി നടപ്പിലാക്കുന്ന വനിതകൾക്കുള്ള യോഗ പരിശീലന പരിപാടിയിലേക്ക് വനിതാ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് 10ന് രാവിലെ 10.30ന് നെടുമുടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എൻ.വൈ.എസ് ബിരുദമോ തത്തുല്യയോഗ്യത ഉളളവരോ സർക്കാർ അംഗീകരിച്ച ഇതര യോഗ്യത ഉള്ളവരോ ആയിരിക്കണം അപേക്ഷകർ. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അസൽ രേഖകളും പകർപ്പും അപേക്ഷയുമായി അന്നുരാവിലെ 10ന് നെടുമുടി ഗ്രാമപഞ്ചായത്ത് ഒാഫീസിൽ എത്തണം.ഫോൺ: 9447319190