fyt

ഹരിപ്പാട്: വീയപുരം പോളത്തുരുത്തേൽ ഷരീഫിന്റെ ബിരിയാണി കടയിലേക്ക് കാർ ഇടിച്ചു കയറി. ആർക്കും പരിക്കില്ല.

ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കാറിന്റെ മുൻ വശം പൂർണമായും, കടയുടെ ഒരു ഭാഗവും ഉപകരണങ്ങളും നശിച്ചു. കൊല്ലം കാക്കനാട് പ്രവീൺ സദനത്തിൽ കൃഷ്ണനും മറ്റു രണ്ടു പേരുമായിരുന്നു കാറിലുണ്ടായിരുന്നത്. വീയപുരം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.