ഹരിപ്പാട്: കേരളസർവകലാശാലയിൽ നിന്ന് എം.എ. സോഷ്യോളജിയിൽ മൂന്നാം റാങ്ക് നേടിയ ചേപ്പാട് പഴുവത്തറയിൽ രവീന്ദ്രന്റെ മകൾ രേഷ്മ രവീന്ദ്രനെ യൂത്ത്കോൺഗ്രസ് ചേപ്പാട് മണ്ഡലം കമ്മറ്റി അനുമോദിച്ചു. പ്രസിഡന്റ് എം.കെ മണികുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് ഭാസി അദ്ധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം സുജിത്ത്.എസ്.ചേപ്പാട് , എം.പി രതീഷ്കുമാർ, അനന്തനാരായണൻ, കെ.ബി ഹരികുമാർ, ടി.എസ് നൈസാം, ഗോപിനാഥൻ നായർ, രവീന്ദ്രൻ, ശ്രീജിത്ത്.എസ്, സൂരജ്, പ്രതീഷ് എന്നിവർ സംസാരിച്ചു.