ഹരിപ്പാട്: ആറാട്ടുപുഴ പെരുമ്പളളി ചേതന കലാ-സാസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള കെ.കെ.കുന്നത്ത് സ്മാരക അഖില കേരള പ്രൊഫഷണൽ നാടക മത്സരം 'നാടകാരാവി'ന് തിരിതെളിഞ്ഞു. നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണകേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി.മാവേലിക്കര നാടക മത്സരം ഉദ്ഘാടനം ചെയ്തു. അജി ചേതന അദ്ധ്യക്ഷനായി.
സുബി സ്മാരക ചികിത്സാ സഹായധന വിതരണം തീരദേശ വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം എൻ.സജീവൻ നിർവഹിച്ചു. ഇന്ന് വൈകിട്ട് 5ന് വിദ്യാഭ്യാസ സമ്മേളനം. തുടർന്ന് സുബി സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷയാകും. നാളെ വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനവും അവാർഡ് ദാനവും യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണം ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിക്കും. അജി ചേതന അദ്ധ്യക്ഷനാകും.