ചേർത്തല: തണ്ണീർമുക്കത്തെ ഹരിതം തണ്ണീർമുക്കം പദ്ധതി പഠിക്കാൻ ലണ്ടൻ കിംഗ്സ് കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളെത്തി.
തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 14ന് നടക്കുന്ന മെഗാശുചിത്വ കാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കുചേരാനും പഠിക്കാനുമായി വിദ്യാർത്ഥികളായ ഫ്രാൻസിസ്‌കോ,ഹിംഗ്സ്റ്റൺ കാറ്റിലാഫി,സാറ ഏഞ്ചൽ ബ്രീറികീറ്റ് എന്നിവരുടെ നേത്യത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ് എത്തിയത്. ഗ്രാമപഞ്ചായത്തിൽ നടന്ന ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ശിൽപ്പശാലയിലും ഇവർ പങ്കെടുത്തു. പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടന്ന ശിൽപ്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൺമാരായ രമ മദനൻ സുധർമ്മ സന്താഷ്, ബിനിത മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ,സനൽ നാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു. എന്നിവർ സംസാരിച്ചു.