ചാരുംമൂട്: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 10ന് നടക്കുന്ന ബി.എസ്.എൻ.എൽ മാർച്ചിന് മുന്നോടിയായി നൂറനാട്ട് പ്രചാരണ ജാഥ നടത്തി. സി.പി.എം പാലമേൽ വടക്ക് എൽ.സി.സെക്രട്ടറി ആർ.ശശികുമാർ ഉദ്ഘാടനം ചെയ്തു., ജാഥാ ക്യാപ്റ്റൻ കെ.എം.വിശ്വനാഥൻ, വൈസ് ക്യാപ്റ്റൻ എസ്.പ്രസന്നകുമാരി, പഞ്ചാത്തംഗങ്ങളായ എൻ.എൻ.വിജയൻ പിള്ള, ധർമ്മപാലൻ, ഓമനക്കുട്ടൻ,രജനി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമനാവിജയൻ ഉദ്ഘാടനം ചെയ്തു.