ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ജില്ലാ പഞ്ചായത്തിന്റെ ജീപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി. ഡ്രൈവർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ജീപ്പിന്റെ മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക്‌ ചെയ്തപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ച ജീപ്പിന്റെ മുൻ ചക്രങ്ങൾ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഹരിപ്പാട് എമർജൻസി റെസ്ക്യു ടീം അംഗങ്ങളും പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.