ചേർത്തല:ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 6,7,8 തിയതികളിലായി വിവിധ കേന്ദ്രങ്ങളിൽ നടക്കും.6ന് ഗയിംസ് മത്സരങ്ങൾ രാവിലെ 7.30ന് കലവൂർ ഗവ.ഹൈസ്കൂളിൽ ഫുട്ബാൾ മത്സരം,9.30ന് ഉദയ വായനശാല ഗ്രൗണ്ടിൽ ട്വന്റി-ട്വന്റി ക്രിക്കറ്റ്,വൈകിട്ട് 6ന് സൃഷ്ട്രി ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ വോളിബാളും,കാറ്റാടി വായനശാല ഗ്രൗണ്ടിൽ ബാഡ്മിന്റൻ മത്സരവും നടക്കും.7ന് രാവിലെ 8.30ന് ആര്യക്കര എ.ബി വിലാസം എച്ച്.എസ്.എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ കേരളോത്സവം ഉദ്ഘാടനം ചെയ്യും.കായിക മത്സരങ്ങൾ ഒളിമ്പ്യൻ മനോജ് ലാൽ ഉദ്ഘാടനം ചെയ്യും.തുടർന്ന് അത് ലറ്റിക്സ്,കഅഡി,വടംവലി,ബാസ്കറ്റ് ബാൾ മത്സരങ്ങൾ നടക്കും.8ന് രാവിലെ 9 മുതൽ മണ്ണഞ്ചേരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കലാസാഹിത്യ മത്സരങ്ങൾ ആരംഭിക്കും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിക്കും.കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും.ഫോൺ:9446041831.