മാവേലിക്കര : ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരീകോത്സവം നാലാം ദിവസം നടന്ന സാംസ്കാരിക സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് ഉദ്‌ഘാടനം ചെയ്തു. പി.രാജു അധ്യക്ഷനായി. ഡോ.എൻ.അദിതി മുഖ്യപ്രഭാഷണം നടത്തി. ആർ.ശബരീനാഥ് സ്വാഗതവും ആർ.ശിവകുമാർ നന്ദിയും പറഞ്ഞു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പ്രകൃതിക്കായി ഒരുലക്ഷം വൃക്ഷങ്ങൾ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വൃക്ഷ പൂജ നടത്തി.
ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രാമൻ നായർ ഉദ്ഘാടനം ചെയ്യും. മഹാഭാരതവും ആട്ടക്കഥാ സാഹിത്യവും എന്ന വിഷയത്തിൽ ഡോ.നിഷികാന്ത് മുഖ്യ പ്രഭാഷണം നടത്തും. 7.30ന് നടക്കുന്ന കലാസന്ധ്യയിൽ ഗുരുവായൂർ ഭരതാഞ്ജലി കലാക്ഷേത്രത്തിലെ വൈഷ്ണവയും സംഘവും രാധേശ്യം അവതരിപ്പിക്കും.