a

മാവേലിക്കര: മാവേലിക്കര പട്ടണത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.എം മാവേലിക്കര ടൗൺ മുൻ ലോക്കൽകമ്മിറ്റി അംഗവും തട്ടാരമ്പലം ബ്രാഞ്ച് അംഗവുമായ മാവേലിക്കര കണ്ടിയൂർ കണ്ണങ്കരതറയിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകൻ കെ.ചെല്ലപ്പൻ (97) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ- കെ.സരോജിനി. മക്കൾ- സി.സുരേഷ് (മാവേലിക്കര മുൻസിപ്പൽ കൗൺസിലർ), എസ്.ഗീത, എസ്.മണി (ഇറിഗേഷൻ വകുപ്പ്), ആർ.രതി, സി.അനിൽകുമാർ,(ബഹറിൻ). മരുമക്കൾ: പുഷ്പാസുരേഷ് (മാവേലിക്കര കാർഷിക വികസന ബാങ്ക്), എൻ.സി.സാബു (മസ്ക്കറ്റ്), പരേതനായ ബാലരാജൻ, രാജീവൻ (ഷാർജ), നിഭ (ബഹറിൻ).