anoop

അടൂർ: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പത്തനംതിട്ട ഓമല്ലൂർ പന്നിയാലി അനൂപ് നിവാസിൽ പാർത്ഥന്റെയും രുഗ്മിണിയുടേയും മകൻ പി. അനൂപ് (24) മരിച്ചു. വ്യാഴാഴ്ച രാത്രി 11.30-ന് അടൂർ-പത്തനംതിട്ട റോഡിൽ പോത്രാടായിരുന്നു സംഭവം. അടൂരിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്നു . തലയ്ക്ക് ഗുരുതര പരിക്കേറ്റ അനൂപിനെ നാട്ടുകാർ അടൂർ ഗവ: ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സഹോദരൻ അരുൺ.