ആലപ്പുഴ:വ്യത്യസ്ത പ്രതിഭാവിലാസമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ വരും വർഷം പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിക്കുന്ന കുട്ടികളുടെ സംസ്ഥാന ചലചിത്രമേള വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, ബി.അബുരാജ്, അഡ്വ. കെ.ടി.മാത്യൂ, അഡ്വ. മനോജ്കുമാർ, ധന്യ ആർ.കുമാർ, ഷോളി സിദ്ധകുമാർ, അബ്ദുൾ വാഹീദ് എന്നിവർ സംസാരിച്ചു.