dhy

ഹരിപ്പാട്: റവന്യൂ ടവറിനെതിരെ നടത്തുന്ന പ്രചരണങ്ങൾ വ്യാജമാണെന്നാരോപിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടന്നു. കച്ചേരി ജംഗ്പ്രഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി റവന്യൂ ടവറിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി.സി.സി.പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.യും, സി.പി.എമ്മും നുണപ്രചാരണമാണ് നടത്തുന്നത്. ഹരിപ്പാട്ട് ബി.ജെ.പി, സി പി.എമ്മിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺ.പ്രസിഡൻറ് എം.ആർ.ഹരികുമാർ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ.അഡ്വ.ബി.ബാബുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എം.എം.ബഷീർ, എ.കെ.രാജൻ, എം.കെ.വിജയൻ, കെ.എം.രാജു, ജോൺ തോമസ്, എസ്.രാജേന്ദ്രകുറുപ്പ്, അഡ്വ.വി.ഷുക്കൂർ, ജേക്കബ് തമ്പാൻ, അഡ്വ.എം.ബി.സജി, ശ്രീദേവി രാജൻ, ബിനു ചുള്ളിയിൽ, മുഹമ്മദ് അസ്ലാംലാം ആർ.റോഷൻ, കെ.എസ്.ഹരികൃഷ്ണൻ, പി.ജി.ശാന്തകുമാർ, ശ്രീദേവി രാജു, എസ്.വിനോദ്കുകുമാ ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.