അമ്പലപ്പുഴ : കരുമാടി ഗവ.ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം എത്രയും വേഗം ചെയ്തില്ലെങ്കിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു പറഞ്ഞു. പണി പൂർത്തിയായി ഒരു വർഷം ആകാറായിട്ടും ആശുപത്രിയുടെ ഉദ്ഘാടനം ചെയ്യാത്തതിൽ പ്രതിക്ഷേധിച്ച് അമ്പലപ്പുഴ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് സി. ശശികുമാർ അധ്യക്ഷത വഹിച്ചു.