മാവേലിക്കര : ചെന്നിത്തല തെക്ക് തണ്ടലത്ത് ലളിതാ ഭവനത്തിൽ കെ.കെ.അരവിന്ദാക്ഷൻ (75) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 141ാം നമ്പർ ശാഖായോഗം മുൻ പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, ശ്രീഭദ്രാ ഭഗവതി ക്ഷേത്രം മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:കെ.ലളിതാമ്മ. മക്കൾ: ലിമ, പൂർണ്ണിമ. മരുമകൻ: മധു. സഞ്ചയനം 12ന് രാവിലെ 9ന്.