മാരാരിക്കുളം:ചെട്ടികാട് പാട്ടുകളം രാജരാജേശ്വരി മഹാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് രുക്മിണി സ്വയംവരം നടക്കും.രാവിലെ 10ന് ആഞ്ഞിലിച്ചുവട് ബാലഭദ്രാദേവീ ക്ഷേത്രത്തിൽ നിന്നും സ്വയംവര ഘോഷയാത്ര ആരംഭിക്കും.11ന് രുക്മിണി സ്വയംവരം,ഉച്ചയ്ക്ക് ഒന്നിന് സമൂഹ സദ്യ,വൈകിട്ട് 5ന് സർവൈശ്വര്യപൂജ.7ന് പുലർച്ചെ 6ന് വിശേഷാൽ അഷ്ടദ്രവ്യഗണപതിഹോമം,9ന് കുചേലസദ്ഗതി,11ന് സന്താനഗോപാല പൂജ,വൈകിട്ട് 7.30ന് ഭഗവതി സേവ.8ന് രാവിലെ 9.30ന് ശ്രീകൃഷ്ണ സ്വധാമ പ്രാപ്തി,10ന് വിഷ്ണുപൂജ,വൈകിട്ട് 4ന് അവഭൃഥസ്നാനം.