fy

ഹരിപ്പാട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തിയ ആളിന് സഹായഹസ്തവുമായി പൊലീസും ഹരിപ്പാട് എമർജൻസി റസ്ക്യു ടീമും.

ഹരിപ്പാട് വെട്ടുവേനി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് ശക്തികുളങ്ങര സ്വദേശിയെ അവശനിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് എമർജൻസി റസ്ക്യൂ ടീമിന്റെ ഹെൽപ് ലൈൻ നമ്പരിലേക്ക് വന്ന വിളിയെ തുടർന്നാണ് പ്രവർത്തകർ എത്തിയത്. പൊലീസിന്റെ സഹായത്തോടെ 108 ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.