കുട്ടനാട്: എസ്.എൻ.ഡി.പി യോഗം പുളിങ്കുന്ന് പടിഞ്ഞാറ് 1552-ാം നമ്പർ ശാഖാ യോഗത്തിൽ ആറാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും മന്ദിരം ഉദ്ഘാടനവും വിവിധ പരിപാടികളോടെ ഇന്നുമുതൽ എട്ടുവരെ നടക്കും.
ഇന്നു രാവിലെ എട്ടിന് ആക്ടിംഗ് പ്രസിഡന്റ് എ.എസ്. സുരേഷ്കുമാർ പതാകഉയർത്തും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.എസ്.എൻ. ബാബു ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും. കുട്ടനാട് യൂണിയൻ ചെയർമാൻ പി. വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി ശിവബോധാനന്ദസ്വാമി, മുട്ടം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സുഖാകാശ സരസ്വതി സ്വാമി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടർബോർഡ് അംഗംഎം ഡി. ഓമനക്കുട്ടൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എസ്. പ്രദീപ്കുമാർ,ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര എക്സിക്യുട്ടിവ് കമ്മിറ്റിയംഗം ചന്ദ്രൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിക്കും.