photo

ചേർത്തല:മദ്ധ്യപ്രദേശിൽ നടന്ന ദേശീയ സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനി സൂര്യമോൾക്ക് വെങ്കലം.അഞ്ച് സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ സ്വർണവും രണ്ട് നാഷണൽ ടൂർണമെന്റുകളിൽ വെങ്കലവും നേടി നാടിന്റെ അഭിമാനമായി സൂര്യാമോൾ. 28 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധികരിച്ഛ് ആലപ്പുഴ ജില്ലയിൽ നിന്ന് പങ്കെടുത്ത ഒരോയൊരു താരമാണ് സൂര്യമോൾ.ചേർത്തല പുത്തനമ്പലം ചെറുകണ്ണാട്ടു വീട്ടിൽ കരാട്ടെ ഇൻസ്ട്രറക്ടർ സി.പി.രാജേഷിന്റെയും സൗമ്യയുടേയും മകളാണ്..
ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണ് ഈ കൊച്ചു മിടുക്കിയുടെ നേട്ടത്തിന് പിന്നിൽ.പിതാവിന്റെ കീഴിൽ പുത്തനമ്പലത്തുള്ള ഐക്കി സ്‌കൂൾ ഒഫ് മാർഷൽ ആർട്‌സിലാണ് പരിശീലനം നടത്തുന്നത്.ഐക്കി സ്‌കൂളിന്റെ സ്ഥാപകനായ ഷിഹാൻ സി.എ.വിജയൻ മാഷിന്റെ പിന്തുണയും വലിയ മത്സരങ്ങൾ അഭിമുഖീകരിക്കുന്നതിൽ സൂര്യയ്ക്ക് സഹായകമായിട്ടുണ്ട്.