ആലപ്പുഴ: ചിറപ്പുമായി ബന്ധപ്പെട്ട് മുല്ലയ്ക്കൽ തെരുവിൽ 25 കടകൾ പൊതുമരാമത്ത് വകുപ്പും നഗരസഭയും സംയുക്തമായി ലേലം ചെയ്തു. 20 ലക്ഷം രൂപയാണ് ലേലത്തുകയായി ലഭിച്ചത്.

നിരത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടയാളപ്പെടുത്തി നൽകിയ സ്ഥലത്ത് 80 കടകൾ കൂടി ഇനി ലേലം ചെയ്യാനുണ്ട്. കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് നേരിട്ട് ലേലം നടത്തിയപ്പോൾ 9 ലക്ഷം രൂപയാണ് പിരിഞ്ഞുകിട്ടിയത്.