ആലപ്പുഴ: കർഷക തൊഴിലാളികളെ അധികൃതർ അവഗണിക്കുകയാണെന്ന് ആരോപിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു-എ.ഐ.ടി.യു.സി) നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന സമരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എൻ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന സമരം ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാറും അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന സത്യാഗ്രഹം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ജി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചേർത്തലയിൽ ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് ടി.ആനന്ദൻ ഉദ്ഘാടനും
കാർത്തികപ്പള്ളിയിൽ പത്തിയൂർ വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ സത്യാഗ്രഹം സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.സുകുമാരപിള്ളയും ഉദ്ഘാടനം ചെയ്തു. കെ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.