ആലപ്പുഴ: റോട്ടറി കുടുംബാംഗങ്ങളുടെ റവന്യൂ ജില്ലാ കലോത്സവമായ സമ്മോഹനം ഇന്ന് ചേർത്തലയിൽ നടക്കുമെന്ന് ചെയർമാൻ സുബൈർ ഷംസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2ന് ചേർത്തല റോട്ടറിഹാളിൽ(സി.ലൂക്ക് നഗർ) തുടങ്ങുന്ന കലോത്സവത്തിൽ ജില്ലയിലെ 16റോട്ടറിക്ളബ്ബുകളിലെയും സോണൽ തല വിജയികൾ പങ്കെടുക്കും. മത്സരം നടി നിന കുറുപ്പ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30ന്ന സമാപന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സുബൈർ ഷംസ് അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക് ഗവർണർ ഗിരീഷ് കേശവൻ, ട്രെയിനർ ഡോ. ജോൺദാനിയേൽ, മുൻ ഡിസ്ട്രിക് ട് ഗവർണർ ജോൺ സി.നെരോത്ത് എന്നിവ ർ മുഖ്യഅതിഥികളാകും. നടൻ ജയൻ ചേർത്തല സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ വി.ആർ.വിദ്യാധരൻ, വി.മുരളീധരൻ, പി.എസ്.സന്ദീപ്,സി.ജയൻ എന്നിവർ പങ്കെടുത്തു.