ആലപ്പുഴ: തിരുവമ്പാടി 409-ാം നമ്പർ ശ്രീ ഹരിഹര ബ്രഹ്മനിഷ്ഠാമഠം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 14ന് സമാപിക്കും.

ഇന്ന് രാവിലെ 9ന് കൊടിമരഘോഷയാത്ര വരവ്, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7നും 8നും ഇടയ്ക്ക് തൃക്കൊടിയേറ്റ്- വടക്കൻ പറവൂർ രാകേഷ് തന്ത്രി നിർവഹിക്കുന്നു. തുടർന്ന് കൊടിയേറ്റ് സദ്യ, 6.30ന് പുല്ലാങ്കുഴൽ കച്ചേരി, 8.30ന് തിരുവാതിര, 8ന് ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6.30ന് സോപാനസംഗീതം, 8ന് സംഗീതഭജന, 8.30ന് താലപ്പൊലിവരവ്, 9ന് ഉച്ചയ്ക്ക് 1ന് അന്നദാനം, രാത്രി 8.30ന് താലപ്പൊലിവരവ്, 8.30ന് സംഗീതവിരുന്ന്, 10ന് ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് സംഗീതസദസ്, തുടർന്ന് നൃത്തപരിപാടി, 11ന് ഉച്ചയ്ക്ക് 1ന് അന്നദാനം, രാത്രി 8ന് താലപ്പൊലിവരവ്, 9ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം ജീവിതപാഠം, 12ന് ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് അഷ്ടപദിക്കച്ചേരി, 8ന് ആലപ്പുഴ തിരുവരങ്ങ് അവതരിപ്പിക്കുന്ന നാടകം മത്തായിയുടെ മരണം, 9ന് കൊല്ലം നാട്ടുമൊഴി അവതരിപ്പിക്കുന്ന തിരുമുടിയാട്ടം (നാടൻപാട്ടും കവിയരങ്ങും), 13ന് യക്ഷിയമ്മയ്ക്ക് തളിച്ചുകൊട, വൈകിട്ട് 4.30ന് പകൽപ്പൂരം (സേവ), 7ന് സംഗീതഭജന, രാത്രി 8ന് പള്ളിവേട്ട, പള്ളിനിദ്ര. 14ന് ഉച്ചയ്ക്ക് 1ന് ആറാട്ടുസദ്യ, വൈകിട്ട് 4ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, തിരിച്ചെഴുന്നള്ളത്ത്, തുടർന്ന് തൃക്കൊടിയിറക്കൽ, കൊടിയിറക്ക് സദ്യ, രാത്രി 9ന് വള്ളുവനാട് ബ്രഹ്മയുടെ നാടകം പാട്ടുപാടുന്ന വെള്ളായി.