ചേർത്തല:തിരക്കേറിയ അർത്തുങ്കൽ ബൈ പാസിൽ റെയിൽവേ മേൽപാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിത്യേന 36 ട്രെയിനുകളാണ് തീരദേശപാതയിലൂടെ കടന്നുപോകുന്നത്. ഒന്നിലധികം ട്രെയിനുകൾ ഒരുമിച്ച് സ്റ്റേഷനിൽ എത്തിയാൽ അർത്തുങ്കൽ ബൈപാസിലെ റെയിൽവേ ഗേറ്റ് അരമണിക്കൂറോളം അടച്ചിടും.ഗേറ്റും ദേശീയപാതയും അടുത്തായതിനാൽ ഹൈവേയിൽ ഗതാഗത തടസവും അപകടവും നിത്യസംഭവമാണ്.അർത്തുങ്കൽ ബൈ പാസിൽ റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്ന് ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ ആവശ്യപ്പെട്ടു.