ആലപ്പുഴ: കേരള ബാങ്ക്-ജില്ലാതല ആഘോഷപരിപാടികൾ നാളെ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ സി.ബി.ചന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4ന് ജില്ലാ ബാങ്ക് ഓഫീസിന് മുന്നിൽ നിന്ന് നഗരചത്വരത്തിലേക്ക് ഘോഷയാത്ര നടക്കും. തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ സജിചെറിയാൻ, തോമസ്ചാണ്ടി, ആർ.രാജേഷ്,അഡ്വ. യു.പ്രതിഭ, അഡ്വ. ഷാനിമോൾ ഉസ്മാൻ എന്നിവർ മുഖ്യാതിഥികളാകും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ ബി.എസ്.പ്രവീൺദാസ്, സംസ്ഥാന സഹകരണ ബാങ്ക് ജനറൽ മാനേജർ ജോളി ജോൺ എന്നിവരും പങ്കെടുത്തു.