ആലപ്പുഴ: ആലപ്പുഴ നഗരസഭാ പരിധിയിലെ റോഡുകളുടെ നിർമ്മാണത്തിന് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ചിലവഴിച്ച് പുനർനിർമ്മിച്ച വട്ടപ്പള്ളി-ആലിശ്ശേരി റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ 21 റോഡുകളാണ് നഗരത്തിലുള്ളത്. നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ രഹനാ റഫീഖ്, ബീനാ കൊച്ചുവാവ, സി.വി. മനോജ് കുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബിനു, സന്തോഷ്, പി.എ. ഗഫൂർ, ജയലാൽ, അജയ് സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു.