sndp

ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെ 2017-18 വർഷത്തെ വരവ് -ചെലവ് കണക്കും റവന്യൂ അക്കൗണ്ടും ബാക്കി പത്രവും ആഡിറ്റർ റിപ്പോർട്ടും നീട്ടിവയ്ക്കപ്പെട്ട 113-ാമത് വാർഷിക പൊതുയോഗം അംഗീകരിച്ചു. 11,38,96, 237 രൂപയാണ് ആകെ വരവ്. 9,13,25,023 രൂപ ചെലവും 2, 25,71,214 രൂപ മിച്ചവുമുണ്ട്.

ഉദ്യോഗസ്ഥ ശമ്പളയിനത്തിൽ 3.36 കോടിയും കോളേജുകൾക്കായി 1.16 കോടിയും യോഗത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കായി 1.02 കോടിയും യോഗനാദത്തിന് 88.40 ലക്ഷവും പലിശയായി 19,432രൂപയുമാണ് ചെലവ്. ചേർത്തല ശ്രീനാരായണ നഗറിൽ (ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയം) നടന്ന പൊതുയോഗത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണക്കും റിപ്പോർട്ടും ബാക്കി പത്രവും അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻബാബു, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു. യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ, പി.എസ്.എൻ. ബാബു, എ.ജി. തങ്കപ്പൻ, എബിൻ അമ്പാടി, സന്ദീപ് പച്ചയിൽ, പ്രസന്നൻ ഇരിങ്ങാലക്കുട, കെ.പി. ഷീബ, ബാബു കടുത്തുരുത്തി, ബേബിറാം, വിപിൻരാജ് ചിയിൻകീഴ്, പി. സുന്ദരൻ, ആഡിറ്റർ യു. ജവഹർ എന്നിവർ പങ്കെടുത്തു.