ആലപ്പുഴ: ജില്ലയിലെ സായുധസേന പതാക ദിനാചരണം ജില്ല കളക്ടർ എം അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ല സൈനിക ബോർഡ് വൈസ് പ്രസിഡന്റ് സി.ഒ ജോൺ അദ്ധ്യക്ഷത വഹിച്ചു. അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ.എസ് രാംമോഹൻ, നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ല സെക്രട്ടറി വി.എം .പുരുഷോത്തമൻ, ഇ.സി.എച്ച്.എസ് പോളിക്‌ളിനിക് ഒ.ഐ.സി വർഗീസ്, എയർഫോഴ്‌സ് അസോസിയേഷൻ ജില്ല സെക്രട്ടറി ആർ. രവീന്ദ്രനാഥൻ നായർ, എക്‌സ് സർവീസ്‌മെൻ കോൺഗ്രസ് ജില്ല പ്രസിഡന്റ് എ.സലീം, ജില്ല സൈനികക്ഷേമ ഓഫീസർ വി.ആർ സന്തോഷ്, വെൽഫെയർ ഓർഗനൈസർ കെ.കെ.ചന്ദ്രൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.കല എന്നിവർ സംസാരിച്ചു.