ചേർത്തല:എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ ഏകദിന നേതൃത്വ പഠനക്യാമ്പ് ഇന്ന് നടക്കും.ചേർത്തല യൂണിയൻ ഹാളിൽ രാവിലെ 10ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ നന്ദിയും പറയും.11ന് എസ്.എൻ.ഡി.പി യോഗവും ആനൂകാലിക വിഷയങ്ങളും എന്ന വിഷയത്തിൽ പഠന ക്ലാസ് യോഗം കൗൺസിലർ പി.ടി.മന്മഥൻ നയിക്കും.ഉച്ചയ്ക്ക് 2ന് നേതൃത്വം നേരിടുന്ന വെല്ലുവിളികളും സംഘടനാ പ്രവർത്തനവും എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ ക്ലാസ് നയിക്കും.വൈകിട്ട് 4ന് ക്യാമ്പ് അവലോകനം.